Search This Blog

Friday, March 10, 2023

മടിയുടെ ശാസ്ത്രം


Disclaimer: ഈ ബ്ലോഗ് ആരുടെയെങ്കിലും ജീവിതകഥയുമായി ബന്ധപ്പെട്ടതാണ് എന്ന് നിങ്ങൾക്ക് തോന്നിയെങ്കിൽ അത് തികച്ചും യാദൃശ്ചികം അല്ല, സ്വാഭാവികം മാത്രമാണ്.


എന്തുകൊണ്ട് മടി ഉണ്ടാവുന്നു? എന്തുകൊണ്ട് എല്ലാർക്കും ഒരുപോലെ മടി ഇല്ല? സ്വന്തം കാര്യങ്ങൾ ഒന്നും ചെയ്യാൻ എന്തുകൊണ്ട് തോന്നുന്നില്ല ചിലർക്ക്?

ഇങ്ങനെ പല ചോദ്യങ്ങൾ ചിലരെ കാണുമ്പോൾ മനസ്സിൽ വരാറുണ്ട്, എന്നാൽ മടിയുടെ പിന്നിലെ ശാസ്ത്രം തപ്പി പോകാൻ എനിക്ക് സമയം ഇല്ലാത്തതുകൊണ്ട് ഇത് എഴുതാൻ വൈകിപ്പോയി, അല്ലാതെ എനിക്ക് മടി ആയതുകൊണ്ടാണ് എന്ന് നിങ്ങൾ തെറ്റിദ്ധരിക്കണ്ട. 


മടി പിടിച്ചു ഇരിക്കുന്ന ഒരാളെ കാണുമ്പോൾ എനിക്ക് കിട്ടുന്ന ഒരു പ്രചോദനം ഉണ്ട്...ഒരിക്കലും അങ്ങനെ ആകാതിരിക്കാനുള്ള പ്രചോദനം. ഞാൻ കണ്ടും കേട്ടും എനിക്കറിയാവുന്ന ചില മടിയന്മാരെയും മടിച്ചികളെയും ഒന്ന് നിരീക്ഷിച്ചിപ്പോൾ മനസ്സിലായിട്ടുള്ള ഒരു പൊതുസ്വഭാവം ഉണ്ട്. ഇവർക്ക് ഒരു കാര്യത്തിലും ലക്ഷ്യബോധം  ഉണ്ടാവില്ല. ചുരുക്കി പറഞ്ഞാൽ, പ്രത്യേകിച്ച് ഒരു പണിയും ഇല്ലാത്തവർ ആയിരിക്കും ഇവരൊക്കെ. 


ചില രസകരമായ ഉദാഹരണങ്ങൾ പറയാം:


1. ചായ അരിക്കാൻ ഉള്ള മടി കാരണം ഹോർലിക്സ് ഉണ്ടാക്കി കുടിക്കുന്നവർ


2. സ്വന്തം അടിവസ്ത്രം കഴുകാൻ ഉള്ള മടിക്ക് വീണ്ടും പോയി പുതിയത് വാങ്ങുന്നവർ


3. ആരെങ്കിലും വാഷിംഗ് മെഷീൻ ഓൺ ആക്കുന്നത് വരെ മെഷീനിൽ തുണികൾ എന്നും കൂട്ടിയിടുന്നവർ 


4. ഉണരുമ്പോൾ ഒരു ചായ തരാൻ വീട്ടിൽ ഭാര്യ ഇല്ലാത്തതു കൊണ്ട് (ഭാര്യക്ക് വേറെ ജോലി ഉണ്ടല്ലോ..) വീട്ടിൽ ജോലിക്കാരിയെ വെക്കുന്നവർ

 

5. വീട്ടുജോലി ചെയ്യാൻ ഉള്ള മടിക്ക് എന്നും അസുഖം അഭിനയിക്കുന്നവർ (ഇവരൊക്കെ അസുഖത്തിന്റെ ലക്ഷണം വെച്ച് എന്നോ തട്ടിപ്പോകേണ്ടവർ ആണ്)


6. എന്നും കുക്ക് ചെയ്യാൻ ഉള്ള മടി കാരണം ഒരു കിലോ കടല കൊണ്ട് കറി വെച്ച് ഫ്രിഡ്ജിൽ വെക്കുന്നവർ


7. വീട്ടിലെ പണിയെടുക്കാനുള്ള മടി കാരണം മര്യാദക്ക് ശമ്പളം ഇല്ലെങ്കിൽ പോലും ജോലിക്ക് പോകുന്നവർ (ഈ മടി വീട്ടിൽ അമ്മയോ അമ്മായിയമ്മയോ ഉള്ളവരിൽ മാത്രം ആണ് കണ്ടുവരുന്നത്) 


ഇങ്ങനെ നീണ്ട് പോകും ലിസ്റ്റ്...


ഇനി എന്റെ കാര്യം പറയാം. എനിക്കുമുണ്ട് ഒരു മടി... ഒരു പ്രത്യേക തരം മടി ആണ്. നാളെ പണിയെടുക്കാൻ ഉള്ള മടിക്ക് ഞാൻ അതൊക്കെ ഇന്ന് തന്നെ ചെയ്തുവെക്കാൻ ശ്രമിക്കും.. നാളെ എനിക്ക് വെറുതെ ഇരിക്കാലോ..എപ്പടി! 


മടി പിടിച്ച് ഇങ്ങനെ അവനവനും ചുറ്റുമുള്ളവർക്കും ഒരു ഉപകാരവുമില്ലാതെ ജീവിക്കുന്നവരോട് എനിക്ക് ചിലത് ചോദിക്കാനുണ്ട്. 


നിങ്ങൾക്ക് മടുക്കാറില്ലേ? 

വർഷങ്ങൾ കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോൾ നിങ്ങൾക്ക് വിഷമം തോന്നില്ലേ ഇങ്ങനെ സമയം കളഞ്ഞതിൽ?

മുന്നേറിപ്പോയ മറ്റുള്ളവരെ കാണുമ്പോൾ അസൂയ തോന്നില്ലേ?

അവസാനമായി ചോദിക്കുന്നു.. എങ്ങനെ പറ്റുന്നു ഇതൊക്കെ?


എനിക്കൊന്നേ നിങ്ങളോട് പറയാനുള്ളു...നമിച്ചു മക്കളേ..നമിച്ചു 🙏


നിങ്ങളൊക്കെ എന്നും എന്നെപ്പോലെ ഉള്ളവർക്ക് പ്രചോദനം ആവട്ടെ എന്ന് പറഞ്ഞുകൊണ്ട് ഞാൻ നിർത്തുന്നു!


No comments:

Post a Comment