"ഒരു സമയത്ത് ഒരാൾക്ക് എത്ര പേരോട് പ്രണയം തോന്നാം?". അതിനുള്ള മറുപടി ആണ് എൻ്റെ ഈ blogpost.
എനിക്ക് എൻ്റെ കാഴ്ചപ്പാടിൽ നിന്ന് മാത്രമേ സംസാരിക്കാൻ അർഹതയുള്ളൂ. എനിക്ക് ഇഷ്ടം തോന്നുന്ന എന്തിനോടും ഏതിനോടും എനിക്ക് പ്രണയം തോന്നാറുണ്ട്. മഴ കണ്ടാൽ ഞാൻ കുട പുറത്ത് എടുക്കാതെ മഴ കൊണ്ട് നടക്കും. ആകാശത്ത് മാറി വരുന്ന നിറങ്ങൾ കണ്ടാൽ അത് നോക്കി നിൽക്കാറുണ്ട്. ചിലരുടെ voice പോലും എന്നേ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. ഇതൊക്കെ എൻ്റെ പ്രണയങ്ങൾ ആണ്. എനിക്ക് എന്നോട് തന്നെ പ്രണയം ഉണ്ടെന്ന് പറഞ്ഞാലും അതിൽ തെറ്റില്ല.
മനുഷ്യരോട് തോന്നുന്ന പ്രണയത്തെക്കുറിച്ച് സംസാരിക്കാം. പ്രണയം ഒരാളോട് മാത്രം തോന്നുന്ന ഒന്നാണ് എന്നുള്ള concept'ഇനോട് യോജിക്കുന്നില്ല. എനിക്ക് അത് മനസ്സിലാവില്ല എന്ന് പറയുന്നതാവും ശരി. എനിക്ക് പലരുടെയും പല qualities'ഇനോടും പ്രണയം തോന്നിയിട്ടുണ്ട്. അതിൻ്റെ അർത്ഥം ഞാൻ അവരേ എൻ്റെ boyfriend ആയി കാണുന്നു എന്നല്ല. Boyfriend/girlfriend എന്ന വാക്ക് തന്നെ തെറ്റാണ്. അങ്ങനെ ആണെങ്കിൽ എനിക്ക് സംസാരിക്കാൻ ഇഷ്ടം ഉള്ള, എനിക്ക് ഒത്തിരി കാര്യങ്ങൾ discuss ചെയ്യാൻ പറ്റുന്ന, എന്നേ അടുത്ത് അറിയുന്ന എല്ലാവരും എൻ്റെ boyfriends/girlfriends ആണെന്ന് പറയേണ്ടി വരും. അതിനേക്കാൾ എനിക്കിഷ്ടം, എൻ്റെ പ്രണയങ്ങളുടെ അംശങ്ങൾ അവരിൽ ഒക്കെയും ഉണ്ട് എന്ന് പറയുന്നതാണ്.
ഞാൻ ചെയ്യുന്ന ജോലിയോടും, നടക്കുന്ന വഴികളോടും, കാണുന്ന നക്ഷത്രങ്ങളോടും, കേൾക്കുന്ന വരികളോടും, ആസ്വദിക്കുന്ന രുചികളോടും, അറിയുന്ന സൗന്ദര്യത്തോടും എല്ലാം എനിക്ക് പ്രണയം ആണ്. എൻ്റെ മനസ്സിലെ പ്രണയം.
Note: ചില വാക്കുകളുടെ ഭംഗി/അർത്ഥം നഷ്ടപ്പെടാതെ ഇരിക്കാൻ English ഉപയോഗിച്ചിട്ടുണ്ട്.